Monday, October 10, 2011

യാത്ര

മഴ കനത്തു വരുന്നുണ്ടല്ലോ, ഞാന്‍ വൈപ്പറിന്റെ സ്പീഡ് അടുത്ത ലെവലിലേക്ക് മാറ്റി. കാര്യമില്ല മഴയത്ത് വണ്ടി ഓടിക്കുന്ന കാര്യം കഷ്ടമാണ് . പക്ഷെ പോവാതെ വയ്യല്ലോ , രാത്രി തന്നെ വീട്ടിലെത്തേണ്ട കാര്യമുണ്ട് എന്താ ചെയ്ക . സ്ട്രീറ്റ് ലൈറ്റ് കള്‍ കത്തുന്നുമില്ല , വല്ല മരവും ലൈനിന് മുകളിലേക്ക് വീണിട്ടുണ്ടാവും , അമ്മാതിരി മഴ അല്ലെ പെയ്യുന്നത് . വഴി കാണാന്‍ പലപ്പോഴും ഹെഡ് ലൈറ്റ് ന്റെ വെളിച്ചം പോരാതെ വരുന്നു. ഇടക്കിടക്കുള്ള മിന്നല്‍ സഹായമായിതോന്നിയത് ജീവിതത്തില്‍ ഇത് ആദ്യമായിട്ടാണ് . മിന്നലിന്റെ വെളിച്ചത്തിലാണ് കണ്ടത്, ഒരു വൃദ്ധന്‍, ആകെ നനഞൊ ലിച്ചിട്ടുണ്ട്‌ . കണ്ടപ്പോള്‍ കഷ്ടം തോന്നി, മെല്ലെ വഴിഅരുകിലേക്ക് കാര്‍ ഒതുക്കി, ഏകദേശം വൃദ്ധന്റെ മുന്നിലായി നിര്‍ത്തി. അയാള്‍ ആരെയോ പ്രതീക്ഷിച്ചു നില്‍ക്കുന്നതു പോലെ തോന്നി. കാര്‍ അടുത്ത് വന്നു നിന്നിട്ടും ശ്രദ്ധിച്ച മട്ടില്ല . വഴിയുടെ അങ്ങേ അറ്റത്തേക്കാണ് ശ്രദ്ധ മുഴുവനും. ഇനി ബസ്‌ കാത്ത് നില്‍ക്കുകയവുമോ? ടൌണിലേക്കുള്ള ലാസ്റ്റ് ബസ്‌ ഏകദേശം ഒരു ഇരുപതു മിനിട്ട് മുന്‍പാണ്‌ എന്റെ കാറിനെ ഓവര്‍ ടേക്ക് ചെയ്തു പോയത്. ഞാന്‍ അപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്, പ്രതാപകാലത്ത് നല്ല ആരോഗ്യവനയിരുന്നിരിക്കണം, മുടിയും താടിയും അപ്പാടെ നരച്ചിട്ടും നല്ല ബലിഷ്ടമായ ദേഹം. ഞാന്‍ മെല്ലെ കാറിന്റെ വാതില്‍ തുറന്നു ചോദിച്ചു, "അമ്മാവാ ആരെയാ കാത്ത് നില്‍ക്കുന്നത് , അതും കൊടും മഴയത്ത് , ഇനി സമയത്ത് വഴി ബസ്‌ ഒന്നും ഇല്ല, ടൌണിലേക്കാണെന്‍കില്‍ ഞാന്‍ വിടാം. പക്ഷെ അയാളുടെ മറുപടി എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി . " നീ വരും എന്നെനിക്കറിയാം പക്ഷെ എനിക്ക് കേറേണ്ട വണ്ടി ഇതല്ല, എന്റെ വണ്ടി ഇപ്പോള്‍ വരും, പക്ഷെ നീ വിഷമിക്കേണ്ട നിന്റെ വണ്ടിയിലുള്ള യാത്ര ഇനി ഒരിക്കലാവാം.ദൂരെ നിന്നും അടുത്തുവരുന്ന ഹെഡ് ലൈറ്റ്ഇന്റെ വെളിച്ചം കണ്ടപ്പോള്‍ അയാള്‍ ഉത്സാഹഭരിതനവുന്നതുപോലെ തോന്നി. വേഗത്തില്‍ വന്ന കാറിനു മുന്നിലേക്ക്‌ അയാള്‍ എടുത്തു ചാടി കൈവീശി , കാര്‍ അയാളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ നിന്നു, ഉയര്‍ത്തി വെച്ച ഗ്ലാസില്‍ ഇടിച്ചു കൊണ്ട് അയാള്‍ യാത്രക്കാരനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, തീര്‍ച്ചയായും അയാള്‍ കാറിലെ യാത്രക്കാരനോട് ലിഫ്റ്റ്‌ ചോദിക്കുകയയിരിക്കും. ഭ്രാന്തനാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ ലിഫ്റ്റ്‌ കൊടുക്കാന്‍ തയ്യാറായ എന്നെ വിട്ടിട്ടു കാറിനെ എന്തിനാ തടയുന്നത്. മടിച്ചു മടിച്ചാണെങ്കിലും വാതില്‍ തുറന്നു കൊടുത്ത യാത്രക്കാരനെ ഒരു മിന്നലില്‍ ഞാന്‍ കണ്ടു. സുമുഖനായ ഒരു ചെറുപ്പക്കാരന്‍, ഏറിയാല്‍ ഒരു മുപ്പതു വയസ്സുണ്ടാവും, എന്നെക്കാളും ഇരുപതു വയസ്സിനെങ്കിലും ചെറുപ്പം, ഇനിയും ജീവിതം ഒരുപാടു ബാക്കി, ഭാഗ്യവാന്‍. അപ്പോഴേക്കും അവര്‍ കാര്‍ വിട്ടു പോയിരുന്നു. ഞാന്‍ മെല്ലെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടെടുത്തു . രണ്ടു വളവു കഴിഞ്ഞില്ല ഒരു മരത്തില്‍ ഇടിച്ചു തകര്‍ന്നു കിടക്കുന്ന ചെറുപ്പക്കാരന്റെ കാര്‍. ഞാന്‍ കാര്‍ നിര്‍ത്തി ഓടിച്ചെന്നു, രക്തത്തില്‍ കുളിച്ചു കിടക്കുന്ന ചെറുപ്പക്കാരന്‍, പക്ഷെ വൃദ്ധന്‍ , അയാളെവിടെ? വീണ്ടും ഒരു മിന്നല്‍... വെളിച്ചത്തില്‍....... വഴിയുടെ മറു വശത്ത് ചരിച്ചു കൊണ്ട് കൈവീശി ആരെയോ യാത്രയാക്കുന്ന വൃദ്ധന്‍......അപ്പോഴേക്കും മഴ തുള്ളിയിട്ടു തുടങ്ങിയിരുന്നു...പിന്നെ..... എന്റെ ചെവിയില്‍ അയാളുടെ വാക്കുകള്‍..... നിന്റെ വണ്ടിയിലുള്ള യാത്ര ഇനി ഒരിക്കലാകാം!
--------------------------------------

25 comments:

  1. wow!!!! great!!! .....morethan just an attempt!

    ReplyDelete
  2. good one... enjoyed it... :-) well written....

    ReplyDelete
  3. യാത്രയുടെ തുടക്കം കൊള്ളാം...
    യാത്ര തുടരണം....
    Miles to go...

    ReplyDelete
  4. Kollam chetta, letters inte gear box oru service cheythittu trip thudarnollu.

    ReplyDelete
  5. Wonderfully written.. I liked the way this short story started..Expecting more.. Cheers..!!!!!

    ReplyDelete
  6. Nice story from an unexpected source...&Now expecting more....Plese Keep writing.

    ReplyDelete
  7. Totally agree with abhilashetan...I will say this is First Strike Thunderbolt...feel like a surprise attack with nuclear weapon...keep going...Cheers!!!!

    ReplyDelete
  8. Kollalo Rajesh Cheta...liked it,totally unexpected move from u.....Technical to Creative....keep going...hope ur best is yet to come...Cheers... :)

    ReplyDelete
  9. Very nice.. Nice start. Simple language.. simple thread. A humble suggestion, please try to include atleast 1 or 2 images/illustrations. That will definitely improve the readability.
    With Love,
    Anoop Sajid

    ReplyDelete
  10. Friends, your words are very motivating, I never thought of such a response from all of you. By gods grace this one came up good, will try to post some more, but don't know when.... As all you know I am just a beginner so it take time to get in to the track. Thanks friends thank you very much for the motivation and the courage you have given me to move on. Will try to keep up to your expectations but if I am not there please please guide me to the right path as you all are much experienced in creative field in one or in another way. Thanks.........

    ReplyDelete
  11. ..വളരെ ഇഷ്ടപ്പെട്ടു :)
    ഇനിയും എഴുതുക..
    പോസ്റ്റ്‌ ചെയ്യുക..
    ..ആശംസകള്‍!!

    ReplyDelete
  12. എവിടെയോ, എപ്പോഴോ നമ്മെ തേടി വരുന്ന
    ആ വൃദ്ധന്റെ നിഴലിലാണല്ലോ എപ്പോഴും നാം...

    നന്നായിട്ടുണ്ട് രാജേഷേട്ടാ .
    ഒരു ചെറിയ ഫീലിംഗ്...
    അത് മതി...അതുണ്ടായി...

    ReplyDelete
  13. Come on Rajeshetta...you totally fooled me!! Had an overbearing thought that I understand you very well...and now you made me look pathetic!!
    Now I have to rearrange your seat in my heart...to a more higher sacred level!!

    ReplyDelete
  14. Rajeshetta Good writing ,Please write more.. keep inspiring. Loved your way of storytelling..

    ReplyDelete
  15. Rajeshetta....Congratulations ! Nice start of your writing career. Let most of our friends to follow your path & do something artistically like this. We can never ever measure the weight & size of happiness that we are getting out of our own products at any segment of life.

    About the story in detail , first of all , i should tell you chetta. Your language is just brilliant. Also you know how to curve it for demanded situations too (for example:- "ഇടക്കിടക്കുള്ള മിന്നല്‍ സഹായമായിതോന്നിയത് ജീവിതത്തില്‍ ഇത് ആദ്യമായിട്ടാണ്"). You were really very very careful in handling the connecting lines. A writer should be very aware about pinpoint facts always. We should always have eccentric thoughts to get our thinking waves enlightened. In that area , you have proved your amazing talent. A story should be like a fleshy fish. If the fish is fleshy & cooked very aptly , it is really interesting to eat the same by carrying all the tastes in mind. Now i can tell all my friends , i have seen a clean fleshy fish ! Only i found few sentences as odd ones (for eg:"പ്രതാപകാലത്ത് നല്ല ആരോഗ്യവനയിരുന്നിരിക്കണം, മുടിയും താടിയും അപ്പാടെ നരച്ചിട്ടും നല്ല ബലിഷ്ടമായ ദേഹം") which seems to be irrelevant for the situation (may be i am wrong chetta). Also "മഴ കനത്തു വരുന്നുണ്ടല്ലോ" at the start and "അപ്പോഴേക്കും മഴ തുള്ളിയിട്ടു തുടങ്ങിയിരുന്നു" at the end seems to be quite contrary. Because if the heavy rain is already there , what is the need for a beginning of rain drops at the end ???. Also , your prejudiced approach on the anticipated fate of that young man reflects the sentence "സുമുഖനായ ഒരു ചെറുപ്പക്കാരന്‍, ഏറിയാല്‍ ഒരു മുപ്പതു വയസ്സുണ്ടാവും, എന്നെക്കാളും ഇരുപതു വയസ്സിനെങ്കിലും ചെറുപ്പം, ഇനിയും ജീവിതം ഒരുപാടു ബാക്കി, ഭാഗ്യവാന്‍. അപ്പോഴേക്കും അവര്‍ കാര്‍ വിട്ടു പോയിരുന്നു"

    But nothing can take the glory out of your work. Just brilliant...Expects a lot from yourself...All the very best...

    ReplyDelete
  16. ട്വിസ്റ്റ്‌!!! ട്വിസ്റ്റ്‌!!!

    റണ്‍വേയിലൂടെയൊരു വിമാനം പതുക്കെത്തുടങ്ങി, തുടർന്ന് കരുത്തും, വേഗതയുമാർജിച്ചു അന്തരീക്ഷത്തിൽ കുതിച്ചു പായുന്ന ഫീൽ കിട്ടി...

    ക്ലൈമാക്സ്‌ വളരെ ശാന്തമായും, പക്വമായും എന്നാൽ അപാര പ്രഭാവത്തോടെയും അവതരിപ്പിച്ചു...

    അഭിനന്ദനങ്ങൾ...

    ReplyDelete
  17. nice one... enjoyed reading :)

    ReplyDelete